Pudukad News
Pudukad News

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു


പാചക വാതക വില വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികളുടെ പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ ഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.സിലിണ്ടര്‍ ഒന്നിന് 15 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യം നവരാത്രി, ദസറ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുമ്പോഴുള്ള വില വര്‍ധനവ് ഹോട്ടല്‍, റെസ്‌റ്റോറന്റ് വിപണികള്‍ക്ക് തിരിച്ചടിയായി.അതേസമയം 14 കിലോ ഗ്രാം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നുമില്ല.കൊച്ചിയില്‍ എല്‍ പി ജി സിലിണ്ടറിന് വില 1,602.5 രൂപയായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price