ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ തൃശ്ശൂരില്‍ അറസ്റ്റിലായി.മനക്കൊടി സ്വദേശി ടോണി (52) ആണ് പോലീസ് പിടിയിലായത്. തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസില്‍ വെച്ചാണ് സംഭവം. സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ടോണി കയറിപ്പിടിക്കുകയായിരുന്നു.യുവതി ഉടൻതന്നെ ബഹളം വെച്ചതോടെ ബസിലെ മറ്റ് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് ബസ് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവം അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയില്‍ നടന്നതിനാല്‍ യുവതി അവിടെ നേരിട്ടെത്തി പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്തിക്കാട് പോലീസ് കേസെടുത്തു.അറസ്റ്റിലായ ടോണിക്ക് അന്തിക്കാട്, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുകളില്‍ മോഷണത്തിനും അടിപിടിക്കുമായി അഞ്ച് ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. അഫ്‌സല്‍, എ.എസ്.ഐ. വിജയൻ, സിവില്‍ പോലീസ് ഓഫീസർ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ