ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവിനും 3 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പുന്നയൂർ അകലാട് കല്ലിവളപ്പിൽ ഷെഫീഖ് (43)നെയാണ് ശിക്ഷിച്ചത്. പ്രതി ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും പിഴസംഖ്യ അതിജീവിതയ്ക്കു നൽകണമെന്നും വിധിയിൽ പറയുന്നു. കുന്നംകുളം പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.എസ്. ബിനോയി ഹാജരായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ