അളഗപ്പനഗർ പഞ്ചായത്തിലെ ആമ്പല്ലൂർ വടക്കുമുറിയിൽ നിർമ്മിച്ച ആരോഗ്യ ഉപകേന്ദ്രം കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭാഗ്യവതി ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ പ്രിൻസി ഡേവിസ്, ജിജോ ജോൺ, അംഗങ്ങളായ പി.കെ.ശേഖരൻ, പ്രിൻസ് ഫ്രാൻസിസ്, കെ.എ. ശൈലജ, സജ്ന ഷിബു, അശ്വതി പ്രവീൺ, സെക്രട്ടറി പി.ബി. സുഭാഷ് മെഡിക്കൽ ഓഫീസർ എസ് ഉമേഷ് എന്നിവർ പങ്കെടുത്തു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ