ബസ് യാത്രക്കിടെ യുവതിയെ അപമാനിച്ച കേസിലെ പ്രതി അറസ്റ്റിൽ.ആളൂർ സ്വദേശി പള്ളിത്തറ വീട്ടിൽ ഷൈജുവിനെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ചേർപ്പിൽ വെച്ച് ബസ് യാത്രക്കിടെ യുവതിയുടെ ദേഹത്ത് സീറ്റിനിടയിലൂടെ കൈയിട്ട് സ്പർശിച്ച് മാനഹാനി വരുത്തിയ കേസിലാണ് അറസ്റ്റ്. മാള, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് കവർച്ചക്കേസുകളിലും, ഒരു അടിപിടിക്കേസിലും, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നാരയണമംഗലത്ത് വെച്ച് ബസിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെടാൻ ഇടയായ കേസിലും അടക്കം നാല് ക്രമിനൽക്കേസിലെ പ്രതിയാണ് ഷൈജു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ