കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിയെ ഉപദ്രവിക്കുകയും കണ്ടക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. നെൻമണിക്കര കുന്നിശ്ശേരി സ്വദേശി കുറുപ്പ് വളപ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടിയെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ആലുവയിൽ നിന്നും ചാലക്കുടിയിലേക്കുള്ള ബസ്സിൽ സൗത്ത് ജംഗ്ഷനിൽ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. പ്രതി ബസ്സിൽ മുൻപിലെ സീറ്റിലിരുന്ന യുവതിയുടെ മുടിയിൽ പിടിച്ചു വലിക്കുകയും മറ്റും ചെയ്തതായി യുവതി പരാതിപ്പെട്ടപ്പോൾ കണ്ടക്ടർ ഇടക്കൊച്ചി സ്വദേശി തൈക്കൂട്ടത്തിൽ ജോബി പ്രതിയോട് കെഎസ്ആർടിസി ബസ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധം കാരണം കണ്ടക്ടറെ ആക്രമിച്ചു. പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ