അടഞ്ഞുകിടന്നിരുന്ന വീട്ടിലെ പോർച്ചിൽ വച്ചിരുന്ന ബൈക്ക് മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചേറ്റുവ കുണ്ടലിയൂർ വീട്ടിൽ സജിൻ, ഏങ്ങണ്ടിയൂർ കല്ലുമടത്തിൽ വീട്ടിൽ അബീഷ് എന്നിവരെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ചേറ്റുവ ചുള്ളിപ്പടി വെള്ളിക്കുളങ്ങര വീട്ടിൽ റസീനയുടെ വീട്ടിൽ വച്ചിരുന്ന ബൈക്കാണ് കഴിഞ്ഞദിവസം മോഷണം പോയത്. ഇൻസ്പെക്ടർ എൻ.ബി. ബൈജുവും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ