Pudukad News
Pudukad News

ലഹരിക്കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി


രാസലഹരിയുമായി പിടിയിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മംഗൽപാടി സ്വദേശി ബന്ദിയോട് വീട്ടിൽ അബ്ദുള്ളയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോലീസ് സംഘം ഡൽഹിയിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2021 ഒക്ടോബറിൽ ആണ് വടക്കേ നടയിൽ നിന്ന് 8.270 ഗ്രാം രാസലഹരിയുമായി ഇയാളെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price