ഒല്ലൂർ കമ്പനിപ്പടിയിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി 3 പേർക്ക് പരിക്കേറ്റു. പടവരാട് സ്വദേശികളായ സുജ ( 43), സഹോദരി ശാന്ത(53), തിരുവില്വാമല കണിയർകോട് സ്വദേശി ഓമന ( 58) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. ബസ്സിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. പരിക്കേറ്റവരെ ഒല്ലൂർ ആക്ട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ