നെല്ലുസംഭരിച്ച് വർഷമൊന്നു പിന്നിട്ടിട്ടും പണം ലഭിക്കാത്ത ജില്ലയിലെ കർഷകർക്ക് ഇത്തവണ പട്ടിണിയോണം. സംസ്ഥാനത്തുടനീളം നെല്ലുസംഭരിച്ച വകയില്‍ സർക്കാർ നല്‍കാനുള്ള 345 കോടി രൂപ ഓണത്തിനുമുൻപ് നല്‍കുമെന്ന മന്ത്രിയുടെ വാക്ക് വിഫലമായതോടെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജില്ലയിലെ നെല്‍ക്കർഷകർ.വായ്പയെടുത്തു കൃഷിയിറക്കിയ കർഷകരില്‍ ചിലർ തിരിച്ചടവ് മുടങ്ങിയതോടെ ആത്മഹത്യവരെ ചെയ്തിട്ടും കർഷകദ്രോഹനടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നു കർഷകകോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പാടത്തെ പണിക്കു വരന്പത്തു കൂലി എന്നൊക്കെയാണു ചൊല്ലെങ്കിലും ഒരു വർഷംമുൻപ് നല്‍കിയ നെല്ലിന്‍റെ പണംപോലും ലഭിക്കാത്തതോടെ വായ്പതിരിച്ചടവ് മുടങ്ങുകയും കൃഷിയിറക്കാനും മറ്റും പുതിയ വായ്പ ലഭിക്കാതാവുകയും ചെയ്തെന്നു പരാതിയുണ്ട്.നെല്ലിന്‍റെ തുക കർഷകരുടെ ബാങ്കുകളിലല്ല, കൈകളിലേക്കാണു നല്‍കേണ്ടതെന്നും അടിയന്തരമായി ഇവ ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ