കൊടകരയിൽ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ.കൊടകര തേശ്ശേരി സ്വദേശി കാരയിൽ വീട്ടിൽ യദുപ്രകാശ് (29), പറപ്പൂക്കര മുത്രത്തിക്കര സ്വദേശി മണപ്പുള്ളി വീട്ടിൽ വിജയ് (26) എന്നിവരെയാണ് കൊടകര പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
കൊടകര വല്ലപ്പാടിയിലുള്ള ചെങ്ങിനിയാടൻ വീട്ടിൽ എബിൻ്റെ വീട്ടിൽ വെച്ചാണ് പ്രതികൾ കഞ്ചാവ് പൊതികളിലാക്കുന്നതിനിടെ പിടിയിലായത്.ഇവരിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ ചേർത്ത് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ