Pudukad News
Pudukad News

പുതുക്കാട് കാർ ഇടിച്ച് ഹോംഗാർഡ് മരിച്ചു


ദേശീയപാത പുതുക്കാട് കാറിടിച്ച് പരിക്കേറ്റ ഹോം ഗാർഡ് മരിച്ചു.പുതുക്കാട് സ്റ്റേഷനിലെ ഹോംഗാർഡായ വരന്തരപ്പിള്ളി സ്വദേശി പുത്തൻവീട്ടിൽ 52 വയസുള്ള ജോസ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു  അപകടം. പുതുക്കാട് സ്റ്റേഷനിൽ നിന്ന്  ആമ്പല്ലൂരിലേക്ക് ജോലിക്ക് പോകുന്നതിനായി ദേശീയപാത മുറിച്ച് കിടക്കുന്നതിനിടെ കാർ വന്ന് ഇടിക്കുകയായിരുന്നു. തലക്കും കാലിനും പരിക്കേറ്റ ജോസിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.ഭാര്യ: ബിനി. മക്കൾ: അബിൻ, ആൽബിൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price