കൊടകര വല്ലപ്പാടിയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയയാളെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു.വല്ലപ്പാടി സ്വദേശി വട്ടപറമ്പിൽ വീട്ടിൽ സന്തോഷിനെയാണ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് എട്ടര ലിറ്റർ മദ്യവും മദ്യവിൽപ്പന നടത്തി കിട്ടിയ 950 രൂപയും പോലീസ് പിടികൂടി.
കൊടകര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.കെ.ദാസ്, എസ്ഐ ബെന്നി, എഎസ്ഐമാരായ ബിനു പൗലോസ്, ആഷ് ലിൻ, സജു, ജി.എസ്.സി.പി.ഒ സജീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ