പൊതുസ്ഥലത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് മൂന്നുവർഷം തടവും പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിൽ റോഡിൽ കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അവിണിശേരി ആനക്കല്ല് അംബേദ്കർ നഗറിലെ മുല്ലപ്പള്ളി വേലായുധൻ (63) നെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി മൂന്നുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2023 ജനുവരിയിലാണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ. സൂരജ്, ലിജി മധു എന്നിവർ ഹാജരായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ