കാർ ഡ്രൈവറുടെ മുഖത്തടിക്കുകയും വടിവാള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍.കാട്ടൂർ കാട്ടൂക്കടവ് സ്വദേശി നന്ദനത്ത്പറമ്പിൽ വീട്ടില്‍ ഹരീഷ് (50), എറണാംകുളം മുളംതുരുത്തി സ്വദേശി എളിയാട്ടില്‍ വീട്ടില്‍ ജിത്തു (29) എന്നിവരെയാണ് തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ ഷിജു, സനീഷ്, ഷനില്‍ ഷിജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ