ഇന്ന് വയോജന ദിനം, വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും വയോജങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അയവില്ല.ഇരിങ്ങാലക്കുടയിലും തൃശൂരിലും പ്രവർത്തിക്കുന്ന മെയിന്റനൻസ് ആൻഡ് ട്രൈബ്യുണലില്‍ മാത്രം വർഷത്തില്‍ എത്തുന്നത് അഞ്ഞൂറിലേറെ പരാതികളാണ്. ഇതില്‍ 90 ശതമാനത്തിലേറെയും തീർപ്പ് കല്‍പ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. മെയിന്റനൻസ് ആൻഡ് ട്രൈബ്യുണലിലേക്കാള്‍ കൂടുതല്‍ പരാതികള്‍ പൊലീസ് സ്റ്റേഷനുകളിലെത്തുന്നുണ്ട്.
പരാതികളേറെയും ആധാരം റദ്ദ് ചെയ്യാൻ
വയോജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളില്‍ ഏറെയും ആധാരം റദ്ദ് ചെയ്യാനുള്ളവയാണ്. മക്കള്‍ക്ക് സ്വത്ത് എഴുതി കൊടുത്ത ശേഷം സംരക്ഷിക്കാത്തതിനെ തുടർന്നാണ് ഇവർ പരാതി നല്‍കുന്നത്. സ്വത്ത് എഴുതി വാങ്ങിയ ശേഷം ഭാര്യ അവരുടെ വീടുകളിലേക്കും ഭർത്താവ് വിദേശത്തേക്കും പോകുന്ന നിരവധി സംഭവങ്ങളുണ്ട്. ഒപ്പം ചെലവിന് പണം നല്‍കാത്ത മക്കളെ കുറിച്ചുള്ള പരാതികളും മദ്യപിച്ചെത്തി മർദ്ദനവും വീട്ടില്‍ നിന്ന് ഇറക്കി വിടലും തുടങ്ങി വിവിധ തരത്തിലുള്ള പരാതികളാണ് പൊലീസ് സ്റ്റേഷനുകളിലും മറ്റിടങ്ങളിലും എത്തുന്നത്. പിതാവിന്റെ മൃതദേഹം കൊണ്ടുവരും മുൻപ് മകനും ഭാര്യയും വാതില്‍ പൂട്ടി പോയതിനെ തുടർന്ന് വീടിന്റെ വരാന്തയില്‍ മൃതദേഹം കിടത്തി സംസ്‌കാര ശ്രൂശുഷകള്‍ നടത്തിയ സംഭവം ജില്ലയില്‍ ഏതാനും മാസം മുമ്ബ് നടന്നിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ