സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോവിലകത്തുകുന്ന് അടയാനിപറമ്പിൽ മുഹമ്മദ് ഫസൽ (18), വടമ കുന്നത്തുകാട് അഴീക്കോട്ടുകാരൻ രാഹുൽ (22) എന്നിവരാണ് അറസ്റ്റിലായത്. പുത്തൻചിറ അഞ്ചേരി വീട്ടിൽ ജോണിയുടെ സ്കൂട്ടറാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. കഴിഞ്ഞ 19നാണ് സംഭവം. സ്കൂട്ടർ പോലീസ് കണ്ടെത്തി. എസ്എച്ച്ഒ വി.സജിൻ ശശി, എസ്ഐമാരായ കെ.ടി. ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ