Pudukad News
Pudukad News

സ്‌കൂട്ടര്‍ യാത്രക്കാരന് നേരേ ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍


സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചതു ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളായ മൂന്നു പേര്‍ അറസ്റ്റില്‍.മതിലകം കൂളിമുട്ടം സ്വദേശി പാമ്പിനേഴത്ത് വീട്ടില്‍ മുഹമ്മദ് ജസീല്‍ (22), കൊടുങ്ങല്ലൂര്‍ ലോകമല്ലേശ്വരം സ്വദേശി അടിമപറമ്പിൽ വീട്ടില്‍ ഷിഫാസ് (23), കരൂപടന്ന നെടുങ്കാണത്ത്കുന്ന് സ്വദേശി കളത്തിപറമ്പിൽ വീട്ടില്‍ ശരത്ത് ദാസ് (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉച്ചത്തിരിഞ്ഞ് 4.30 ന് കോണത്തുകുന്ന് വെച്ച്‌ വള്ളിവട്ടം ബോധിഗ്രാം സ്വദേശി പുളിംപറമ്പിൽ വീട്ടില്‍ മുഹമ്മദ് ഷംസുദ്ദീന്‍ ഓടിച്ചുവന്നിരുന്ന സ്‌കൂട്ടറില്‍ പ്രതികള്‍ സഞ്ചരിച്ചു വന്നിരുന്ന കാര്‍ ഇടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ പരാതിക്കാരനെ അസഭ്യം പറയുകയും ഇരുമ്ബുപൈപ്പ് കൊണ്ടും കൈ കൊണ്ടും ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുയും ചെയ്തു.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ കെ.ജെ ജിനേഷ്, എസ്‌ഐ എം.ആര്‍. കൃഷ്ണ പ്രസാദ്, ജി.എസ്‌സിപിഒ മാരായ എം.ആര്‍. രഞ്ജിത്ത്, പി.ജി. ഗോപകുമാര്‍, കെ.എ തോമാച്ചന്‍, കമല്‍കൃഷ്ണ, ഉമേഷ് കൃഷ്ണന്‍, എം.എ കിഷോര്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price