ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ വീട്ടുകാരെ അവിടെ നിന്ന് ഇറക്കി വിടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇത്തരം കാര്യങ്ങളില്‍ നിയമ നിർമാണം അടക്കം സർക്കാർ പരിഗണിക്കുന്നണ്ട്, നബാർഡിന് ഇക്കാര്യത്തില്‍ കൃത്യമായി ഇടപെടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കുട്ടികളുടെ പരീക്ഷ സമയങ്ങളില്‍ ജപ്തി അടക്കമുള്ള നടപടികളില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണം. സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത എന്നതുകൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ട്. ലോണ്‍ തിരിച്ചുപിടിക്കാൻ നിയമപരമായി പല വഴികള്‍ ഉണ്ട്. ഒരു വീട് മാത്രം ഉള്ളവരാണ് പലരും.പ്രാഥമിക സഹകരണ സംഘങ്ങള്‍ കേരള ബാങ്കിന്റെ കൈവഴികളായി മാറേണ്ടതുണ്ട്. അതിനുവേണ്ട നേതൃപരമായ പങ്ക് കേരള ബാങ്ക് ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ