പാലിയേക്കരയിൽ ടോൾ പിരിവിന് ഇന്നും അനുമതിയില്ല. ജില്ലാ കളക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം ടോൾ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ദേശീയപാത അതോറിറ്റിക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. അതെല്ലാം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും അറിയിച്ചു.എല്ലാ തകരാറുകളും പരിഹരിക്കട്ടെ എന്ന് ഹൈക്കോടതി നിർദേശിച്ചു. എല്ലാം പരിഹരിച്ചെന്ന റിപ്പോർട്ട് കിട്ടിയശേഷം ടോൾപിരിവടക്കം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഇടക്കാല ഗതാഗത മാനേജ്മെന്റ് കമ്മറ്റിയുടെ റിപ്പോർട്ട് കിട്ടട്ടെ, ദേശീയ പാതക്കരികിലെ കൽവേർട്ടുകളുടെ നിർമാണം പാതി വഴിയിലെന്ന് കളക്ടർ പറഞ്ഞു. കൽവേർട്ടുകൾ ഒരിക്കലും ഗതാഗത കുരുക്കിന് കാരണമാകുന്നില്ല എന്ന് എൻഎച്ച്എഐ മറുപടി നൽകി. നിർമാണ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റയും സഹകരണം വേണമെന്നും എൻഎച്ച്എഐ പറഞ്ഞു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ