Pudukad News
Pudukad News

മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു


മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു.പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി  57 വയസുള്ള അജയനാണ് മരിച്ചത്.ഇന്ന് രാവിലെ കൊടുങ്ങല്ലൂർ അഴീക്കോട് കടലിലാണ് സംഭവം.
വരാഹം എന്ന ഇൻബോർഡ് എഞ്ചിൻ വള്ളത്തിൽ മത്സ്യ ബന്ധനത്തിനായി വലയിറക്കുന്നതിനിടയിലായിരുന്നു  സംഭവം.ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അജയനെ മറ്റു തൊഴിലാളികൾ ചേർന്ന്  അഴീക്കോടുള്ള ക്ലിനിക്കിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price