ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റിനെ ചെയ്തു.
ചേറ്റുവ തേർ വീട്ടിൽ മനോജ് (46) നെയാണ് വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്നത് കാരണം ഭാര്യയായ സിന്ധു കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
വാടാനപ്പള്ളി ഇൻസ്പെക്ടർ ഷൈജു,സബ്ബ് ഇൻസ്പെക്ടർമാരായ രഘു, മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ് കുമാർ, സുരേഖ്, സിവിൽ പോലീസ് ഓഫീസർമാരായ അമൽ, ജിഷ്ണു, റിഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ