വയോധികയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.അണ്ണല്ലൂർ പഴൂക്കര സ്വദേശി കുടിലിങ്കിൽ വീട്ടിൽ അനിലിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
അണ്ണല്ലൂർ പഴൂക്കര സ്വദേശിനി മേക്കാട്ടുപറമ്പിൽ വീട്ടിൽ മേരി (83)യെയാണ് ഇയാൾ ആക്രമിച്ചത്.
പഴൂക്കര ലക്ഷം വീട് ഉന്നതിയിൽ വെച്ച് പ്രതി തടഞ്ഞു നിർത്തി കൈ കൊണ്ട് തല മുടിയിൽ പിടിച്ച വലിച്ച് മറ്റും ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തിലാണ് അറസ്റ്റ്.നാല് വർഷം മുമ്പ് രാത്രിയിൽ അനിൽ മേരിയുടെ വീടിന്റെ മതിൽ പൊളിച്ചിരുന്നു. അതിൽ നാട്ടുകാരും പരാതിക്കാരിയുടെ മക്കളും ഇടപ്പെട്ട് അനിലിനെക്കൊണ്ട് തന്നെ പണിയിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ