മദ്യം കൊടുക്കാത്തതിലുള്ള വൈരാഗ്യത്താല്‍ ആക്രമണംനടത്തിയ പ്രതി അറസ്റ്റില്‍. പെരിഞ്ഞനം കോവിലകം സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ സുജിത്തിനെ(31)യാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.ഈമാസം ഏഴിന് വൈകീട്ട് 6.30നായിരുന്നു സംഭവം. പെരിഞ്ഞനം കോവിലകം സ്വദേശി തറയില്‍വീട്ടില്‍ ചന്ദ്രനോട് മദ്യംചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താല്‍ കരുവത്തി സ്കൂളിനുമുന്നില്‍വച്ച് പ്രതി ഇയാളെ അസഭ്യംപറയുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.ആസമയം സ്ഥലത്തെത്തിയ ചന്ദ്രന്‍റെ കൊച്ചുമകളെയും അസഭ്യംപറഞ്ഞു. കയ്പമംഗലം പോലീസ് കേസെടുത്തു. കയ്പമംഗലം, മതിലകം, കൊടുങ്ങല്ലൂർ എന്നീ സ്റ്റേഷൻ പരിധികളിലായി വധശ്രമം, അടിപിടി, മയക്കുമരുന്ന് കടത്തല്‍ ഉള്‍പ്പെടെ പതിനാറ് ക്രമിനല്‍ക്കേസിലെ പ്രതിയാണ് സുജിത്തെന്ന് പോലീസ് പറഞ്ഞു.കയ്പമംഗലം സ്റ്റേഷൻ എസ്‌എച്ച്‌ഒ ആർ. ബിജു, എസ്‌ഐ ടി. അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ