വെള്ളിക്കുളങ്ങര റേഞ്ചിലെ റിസർവ് വനത്തിൽ നിന്നും പ്രദേശത്തെ സ്വകാര്യഭൂമിയിൽ നിന്നും ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്ന പ്രധാന പ്രതിയെ വനം വകുപ്പ് പിടികൂടി. വീരപ്പൻ ജോയ് എന്നു വിളിക്കുന്ന ജോയിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. 2006 മുതൽ സംസ്ഥാനത്തെ ഒട്ടേറെ റേഞ്ചുകളിൽ നിന്ന് ചന്ദനം മുറിക്കുകയും വന്യജീവി വേട്ട നടത്തുകയും ചെയ്തിരുന്ന പുതുശ്ശേരി ജോയിക്ക് വെള്ളിക്കുളങ്ങര റേഞ്ചിൽ മാത്രം 20 ഓളം കേസുകൾ ഉണ്ട്. വെള്ളിക്കുളങ്ങരയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ കേസിലെ മറ്റൊരു പ്രതിയായ വിഷ്ണുവിനെ മാസങ്ങൾക്കു മുൻപേ പിടികൂടിയിരുന്നു. ഒരു പ്രതി കൂടി ഒളിവിലുണ്ട്. റേഞ്ച് ഓഫീസർ കെ.എസ്. ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ