Pudukad News
Pudukad News

മദ്യലഹരിയില്‍ അച്ഛനെ തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ


മദ്യലഹരിയില്‍ അച്ഛനെ തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി വീട്ടില്‍ രാമുവാണ് (71) മരിച്ചത്. സംഭവത്തില്‍ മകൻ രാഗേഷിനെ (35) വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.മദ്യലഹരിയിലെത്തിയ രാഗേഷ് അച്ചൻ രാമുവുമായി വഴക്കിടുകയും, തുടർന്ന് അച്ചനെ പിടിച്ചു തള്ളിയതിനെ തുടർന്ന് ചുമരില്‍ തലയിടിച്ച്‌ വീണ് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. സംഭവ സമയം വീട്ടില്‍ രാമുവും രാഗേഷും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തലയിടിച്ച്‌ വീണതിനെ തുടർന്ന് രാമുവിന് അനക്കമില്ലാതെയായതോടെ ബന്ധു വീട്ടില്‍ പോയിരിക്കുകയായിരുന്ന അമ്മ ശകുന്തളയെ രാഗേഷ് വിവരമറിയിക്കുകയായിരുന്നു. ശകുന്തളയെത്തി രാമുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.  വധശ്രമം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് രാഗേഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price