കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഏങ്ങണ്ടിയൂർ പഴയേടത്ത് വീട്ടിൽ മുരളീധരൻ (65)നെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഗുരുവായൂരിൽ നിന്ന് പറവൂരിലേക്ക് പോയിരുന്ന ബസ്സിൽ വച്ച് ചേറ്റുവയിലാണ് ആക്രമണം നടന്നത്. യുവതി ബഹളം വെച്ചപ്പോൾ യാത്രക്കാർ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ