യുവാക്കൾക്കിടയിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിച്ചയാളെ കത്തികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പൂത്തോൾ കർളിപ്പറമ്പിൽ നിഷാദ്, നെടുപുഴ വടൂക്കര മുനപ്പിൽ അഭിഷേക് എന്നിവരെയാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തലക്കോട്ടുകര സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ എട്ടിന് നായ്ക്കനാലിലായിരുന്നു സംഭവം. യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ