പേരാമ്പ്രയിൽ കനാലിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ സ്ഥാപനത്തിന്‍റെ പേരില്‍ കൊടകര പഞ്ചായത്ത് നടപടി സ്വീകരിച്ചു.ഒല്ലൂരിലുള്ള ജനനന്മ സൂപ്പർമാർക്കറ്റിലെ മാലിന്യമാണ് ദേശീയപാതയോരത്തുള്ള കനാലില്‍ നിക്ഷേപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി എം. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിതിന്‍ ദേവസി എന്നിവരടങ്ങിയ പഞ്ചായത്ത് വിജിലന്‍സ് സ്‌ക്വാഡാണ് സ്ഥലത്തെത്തി പരിശോധന നടത്തി മാലിന്യം വലിച്ചെറിഞ്ഞവരെ തിരിച്ചറിഞ്ഞത്. സ്ഥാപനത്തിന്‍റെ ഉടമകളെ വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ