Pudukad News
Pudukad News

വിത്തൂട്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പീച്ചിയിൽ നടന്നു


വനംവകുപ്പും പീച്ചി വന ഗവേഷണ കേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന 'വിത്തൂട്ട് ' പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ നടന്നു.പറപ്പൂർ സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികള്‍ക്ക് പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ എസ്.എച്ച്‌.ഒ: കെ.മനോജ് ദാമോദരൻ വിത്തുകള്‍ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുക, വനവത്കരണം വർദ്ധിപ്പിക്കുക, വനഭൂമി പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. എം.എ.പ്രശാന്ത്, പി.എം.സീന, വിജീഷ് കുമാർ, എം.പി.രാജേഷ്, സിമി മേരി, ലിഷ ജോർജ്, കെ.ജിന്റോ ജോസഫ്, സി.ജെ.ബിജില്‍, മെറിൻ തോമസ് എന്നിവർ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price