Pudukad News
Pudukad News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ


കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ.ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസർ ആയിരുന്ന ഇരിങ്ങാലക്കുട
ജയപ്രകാശ് ആണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്.
ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസർ ആയിരുന്നു ഇയാൾ നിലവിൽ എറണാകുളം ജില്ലാ ലേബർ ഓഫീസിലാണ് ജോലി ചെയ്യുന്നത്. 
ഗുരുവായൂരിലെ റസ്റ്റോറന്റിൽ താല്ക്കാലിക ജീവനക്കാരുടെ എണ്ണം കൂടുതൽ ആണെന്നും നടപടി എടുക്കാതിരിക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. 
ആഗസ്റ്റ് 30 നാണ് റസ്റ്റോറന്റിൽ പരിശോധനയ്ക്കായി എത്തുന്നത്.
തുടർന്ന് സെപ്റ്റംബർ 16ന്  റസ്റ്റോറന്റ് മാനേജറിൽ നിന്നും  5,000 രൂപ ഓഫീസിൽ വച്ച്  കൈക്കൂലി വാങ്ങിയിരുന്നു.
സെപ്റ്റംബർ  17 ന് ഇയാൾക്ക് എറണാകുളത്തേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു.ഈ വിവരം മറച്ചുവെച്ച് 
വീണ്ടും അയ്യായിരം രൂപ കൂടി വേണമെന്ന് ആവശ്യപ്പെടുകയും പണം വാങ്ങാൻ ഇന്ന് ചാവക്കാട്  എത്തിയപ്പോൾ ആണ് പിടിയിലായത്.
എറണാകുളം ലേബർ ഓഫീസിലേക്ക് സ്ഥലം മാറിപ്പോയ  വിവരം റസ്റ്റോറന്റ്  ഉടമയോട് മറച്ചുവെച്ചാണ് ഇയാൾ വീണ്ടും 5,000 രൂപ വാങ്ങാൻ എത്തിയത്.
റസ്റ്റോറന്റ് ഉടമ പണം കൈമാറുന്ന വിവരം തൃശൂർ വിജിലൻസ് ഡിവൈഎസ്പിയെ  അറിയിക്കുകയായിരുന്നു.
പണം വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price