Pudukad News
Pudukad News

സ്വര്‍ണാഭരണം വാങ്ങാൻ കടയിലെത്തി മാല കഴുത്തിലിട്ട് പുറത്തേക്കോടിയ രണ്ട് യുവാക്കള്‍ പിടിയില്‍


സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയെത്തി മൂന്ന് പവൻ്റെ ആഭരണം തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു.വേലൂരിലെ ജൂവലറിയില്‍ നിന്നാണ് പ്രതികള്‍ മോഷണം നടത്തിയത്.വെള്ളറക്കാട് മനപ്പടി പടിഞ്ഞാറേ കാരത്തൊടി രാഹുല്‍(31) നെല്ലുവായ് തത്രിയാട്ട് മാധവ്(21) എന്നിവരാണ് റിമാൻഡിലായത്.സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ കീഴിലുള്ള സാഗോക്ക് സംഘവും എരുമപ്പെട്ടി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 28 ന് വൈകീട്ട് പ്രതികളിലൊരാള്‍ ജൂവലറിയിലേക്ക് മാല വാങ്ങാനെന്ന വ്യാജേന എത്തി സ്വർണമാലയെടുത്ത് കഴുത്തിലണിഞ്ഞ് പുറത്തേക്കോടി സ്കൂട്ടറുമായി റോഡില്‍ കാത്തുനില്‍ക്കുകയായിരുന്ന മറ്റൊരു പ്രതിയുമായി സ്ഥലം വിടുകയായിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സ്കൂട്ടറിൻ്റെ നമ്പർ പ്ലേറ്റിലും പ്രതികള്‍ കൃത്രിമം നടത്തിയതായി പൊലീസ് കണ്ടെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price