പൂജയുടെ മറവില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈഗികാതിക്രമം നടത്തിയ കേസിലെ പ്രതി 9 വർഷത്തിനുശേഷം പിടിയില്‍.കൊരട്ടി കൊനൂർ കരിങ്ങാപ്പിള്ളി മനോജ് (48) ആണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം അങ്കമാലിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.2016 ല്‍ ഈ കേസില്‍ മനോജിനെ അറസ്റ്റ് ചെയ്തതില്‍ 90 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. തുടർന്ന് ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു. മാള പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജിൻ ശശി, എസ്ഐ കെ.ടി. ബെന്നി, ജിഎസ്.സിപിഒ എം.ആർ. ഉണ്ണികൃഷ്ണൻ, സിപിഒമാരായ അഖിലേഷ്, പി.കെ. കിരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ