സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 85000 എന്ന മാന്ത്രികസംഖ്യ മറികടന്നു.വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ഗ്രാം, പവന്‍ നിരക്കുകളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 85 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 10585 രൂപയായിരുന്ന ഗ്രാം വില ഇന്ന് 10670 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11000 എന്ന മാന്ത്രിക സംഖ്യ തൊടാന്‍ ഇനി വെറും 330 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്.22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 85360 രൂപയാണ് വില. ഇന്നലെ 84680 രൂപയായിരുന്നു പവന്‍വില. ഇതാണ് ഇന്ന് 680 രൂപ വര്‍ധിച്ചത് 85000 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ