സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില വില 78000 രൂപയിലെത്തി. പവന് ഇന്ന് 640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 12 ദിവസത്തിനുള്ളില്‍ വില 9805 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 78, 440 രൂപയാണ്. നിലവില്‍, ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 85,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വർണത്തിന് 10700 രൂപ നല്‍കേണ്ടിവരും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ