Pudukad News
Pudukad News

വീണ്ടും കുതിച്ച്‌ സ്വര്‍ണവില;പവന് 77800 രൂപ


കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 9725 രൂപയിലെത്തി. പവന് 160 രൂപ കൂടി 77800 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7985 രൂപ, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6215 രൂപ, 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4010 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച്‌ ഗ്രാമിന് 131 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വെള്ളി.കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില ചരിത്ര നിരക്കിലാണ്. രാജ്യാന്തര സ്വര്‍ണ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3490 ഡോളറായിട്ടുണ്ട്. വൈകാതെ 3500 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണവില 78500 രൂപയിലെത്തും. ഡോളര്‍ മൂല്യം കുറഞ്ഞിരിക്കുന്നതും രൂപയുടെ മൂല്യം തിരിച്ചുകയറാത്തതുമാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price