കേരളത്തില്‍ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കുതിപ്പ് തുടങ്ങി. ഇനിയുള്ള ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 82080 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 10260 രൂപയിലെത്തി. ഒരു പവന്‍ ആഭരണത്തിന് 90000 രൂപ വരെ ചെലവ് വന്നേക്കും. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8425 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6560 രൂപയും ഒമ്ബത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4230 രൂപയുമായി. വെള്ളിയുടെ വില ഗ്രാമിന് 2 രൂപ വര്‍ധിച്ച് 137 രൂപയായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ