Pudukad News
Pudukad News

തൃശൂര്‍ റൂറല്‍ പോലീസിന് 6.16 കോടിയുടെ ഭരണാനുമതി


തൃശൂർ റൂറല്‍ പോലീസിന്‍റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താൻ 6.16 കോടിയുടെ ഭരണാനുമതി. ഠാണാ ജംഗ്ഷനില്‍ പുതിയ കെട്ടിടം നിർമിച്ച് സൈബർ സ്റ്റേഷൻ, അടിയന്തര പ്രതികരണസംവിധാനത്തിനുള്ള(ഇആർഎസ്‌എസ്) കണ്‍ട്രോള്‍ റൂം എന്നിവ മാറ്റിസ്ഥാപിക്കാൻ 5.68 കോടിയും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് നിർമാണം പൂർത്തിയാക്കാൻ 48 ലക്ഷം രൂപയുമാണ് അനുവദിച്ചത്.112 ഹെല്‍പ്പ്‌ലൈൻ നമ്പർ മുഖേന പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നീ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് ഇആർഎസ്‌എസ് രൂപീകരിച്ചത്. കാട്ടുങ്ങച്ചിറയില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നത്.ഓണ്‍ലൈൻ തട്ടിപ്പുകള്‍, ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ കേസുകള്‍ നിരീക്ഷിച്ചു തടയുന്നതിനുള്ള ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കും വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സഹായ സംവിധാനങ്ങളും സൈബർ സ്റ്റേഷന്‍റെ ഭാഗമായി ഒരുക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price