Pudukad News
Pudukad News

ഇരിങ്ങാലക്കുടയില്‍ എക്സൈസ് ഇൻസ്പെക്ടറുടെ ഉത്രാടപ്പാച്ചില്‍ കയ്യോടെ പൊക്കി വിജിലൻസ്; ഇയാളില്‍ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടിച്ചെടുത്തു


ഇരിങ്ങാലക്കുടയില്‍ ബാറുകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റില്‍. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ.ശങ്കറാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. തൃശൂർ ചിറങ്ങരയില്‍ വെച്ചാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ വാഹനത്തില്‍ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും കണ്ടെടുത്തു. അവധിക്ക് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളില്‍ നിന്ന് പണം പിരിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price