പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 44കാരന് ഇരട്ട ജീവപര്യന്തവും 5 വർഷം കഠിനതടവും ശിക്ഷ. ചേർപ്പ് തിരുവുള്ളക്കാവ് സ്വദേശി കാർത്തിക് നെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.2023 മുതൽ 2024 ജൂൺ വരെയുള്ള പല ദിവസങ്ങളിൽ പ്രതിയുടെ വീട്ടിൽ വച്ച് ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും ആയിരുന്നു പീഡനം.പ്രതിയുടെ ഭാര്യയും മക്കളും അമ്മയും വീട്ടിൽ ഇല്ലാത്ത സമയത്താണ് പീഡിപ്പിക്കാറുള്ളത്. 15 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകളും 3 തൊണ്ടിമുതലകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി , സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിത കെ. എ, അഡ്വ. ഋഷി ചന്ദ് എന്നിവർ ഹാജരായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ