ജിഎസ്ടി നികുതി പരിഷ്കരണത്തിലൂടെ തിങ്കളാഴ്ച മുതല്‍ വിലകുറഞ്ഞത് 13 അർബുദരോഗ മരുന്നുകളും 11 ജനിതകരോഗ മരുന്നുകളും ഉള്‍പ്പെടെ 36 ജീവൻരക്ഷാ മരുന്നുകള്‍ക്ക്.ഇതില്‍ 33 എണ്ണത്തിന് 12 ശതമാനത്തില്‍ നിന്ന് പൂജ്യംനികുതിയായി. മറ്റു മൂന്നെണ്ണം അഞ്ചു ശതമാനത്തില്‍നിന്ന് പൂജ്യംനികുതിയായി.
നികുതിക്കുറവിന്റെ ഗുണം ഉപഭോക്താവിന് ലഭിക്കത്തക്കവിധത്തില്‍ ക്രമീകരണം സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഏർപ്പെടുത്തിക്കഴിഞ്ഞു.
അർബുദമരുന്നിനും ജനിതകരോഗ മരുന്നിനും പുറമേ, ഹൃദയസംബന്ധിയായ അസുഖങ്ങള്‍, ഇമ്യൂണോളജി പ്രശ്നങ്ങള്‍ക്കുള്ള മൂന്നുവീതം മരുന്നുകള്‍, രോഗം തിരിച്ചറിയാൻ സഹായിക്കുന്ന, പരമ്ബരാഗത ആൻജിയോഡീമ, എസ്‌എംഎ തുടങ്ങിയവയ്ക്കുള്ള ഓരോ മരുന്നുവീതവുമാണ് 12 ശതമാനം നികുതിയില്‍നിന്ന് നികുതി ഇല്ലാതായത്.
രക്താർബുദ ചികിത്സയ്ക്കുള്ള അസിമിനിബിന്റെ പ്രമുഖ ബ്രാൻഡിന് നിലവില്‍ 2,40,000-ത്തിനുമുകളിലാണ് പരമാവധിവില. ഇതിനു കുറഞ്ഞത് 25,000 രൂപയുടെ കുറവ് വരുമെന്നുറപ്പാണ്. എല്ലാമരുന്നുകളുടെയും നികുതി പരമാവധി അഞ്ചുശതമാനമാക്കിയിട്ടുമുണ്ട്.
നികുതിയിളവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്കുണ്ടാകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ചേംബർ ഓഫ് ഫാർമ ഓണ്‍ട്രപ്രനേഴ്സ് പറയുന്നു. ഇതിനുള്ള എല്ലാനടപടികളോടും സഹകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സിനില്‍, ജനറല്‍ സെക്രട്ടറി ഷിബുകുര്യൻ എന്നിവർ വ്യക്തമാക്കി.
നികുതി നല്‍കിക്കഴിഞ്ഞ സ്റ്റോക്കുകള്‍ പുതിയ വിലയിലാണ് വില്‍ക്കേണ്ടത്. വ്യാപാരികള്‍ക്ക് തിരിച്ചുകിട്ടേണ്ട നികുതി അടുത്ത ഇടപാടുകളില്‍ തട്ടിക്കിഴിക്കും. ജിഎസ്ടി സംവിധാനമുള്ള എല്ലായിടത്തും ഇതായിരിക്കുംരീതി. കോമ്ബൗണ്ടിങ് രീതി തുടരുന്ന ചുരുക്കംകടകളില്‍ മാത്രമായിരിക്കും ചെറിയ ബുദ്ധിമുട്ടെന്നാണ് വിലയിരുത്തല്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ