കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു.22 കാരറ്റ് സ്വര്‍ണം പവന് 82560 രൂപയായി ഉയര്‍ന്നു. 320 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 10320 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, 14 കാരറ്റ് സ്വര്‍ണത്തിനും ആവശ്യക്കാര്‍ ഏറി വരുന്നുണ്ട്. ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6600 രൂപയാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4260 രൂപ നല്‍കണം. എന്നാല്‍ ഇന്ന് വിപണിയില്‍ ഞെട്ടിച്ചത് വെള്ളിയാണ്. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 140 രൂപയായി. ഇത്രയും ഉയര്‍ന്ന അളവില്‍ വെള്ളിക്ക് വില കൂടുന്നത് ആദ്യമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ