ഓൺലൈനിൽ ജോലി ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
പാലക്കാട് ഒറ്റപ്പാലം സ്വദേശി വടക്കേതിൽ വീട്ടിൽ മുഹമ്മദ് ഷിഹാസിനെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കോടന്നൂർ ശാസ്താംകടവ് സ്വദേശിനി സ്മിതയുടെ പരാതിയിലാണ് കേസെടുത്തത്.ഇൻസ്റ്റഗ്രാമിൽ ടാസ്ക് ചെയ്ത് പണമുണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ