കൂരിക്കുഴിയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രധാനപ്രതി പോലീസ് പിടിയില്‍.ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറൻപുരയ്ക്കല്‍ വീട്ടില്‍ വിനീഷി (26) നെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഈ കേസിലെ മറ്റ് പ്രതികളായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടില്‍ നജീബ് (30), പള്ളിപ്പറമ്പിൽ വീട്ടില്‍ റിഫാദ് (28) എന്നിവരെ മുൻപ് അറസ്റ്റ് ചെയ്ത് റിമാനൻഡ് ചെയ്തിരുന്നു. കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടില്‍ ബിലാല്‍ (28 ), ബന്ധുവായ സുൻസാം എന്നിവർക്കാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി കുത്തേറ്റത്. യുവാക്കള്‍ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.കയ്പമംഗലം എസ്‌എച്ച്‌ഒ ആർ. ബിജു, എസ്‌ഐടി. അബിലാഷ്, എഎസ്‌ഐ വിബിൻ, ഗ്രേഡ് സീനിയർ സിപിഒമാരായ സുനില്‍കുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ