സോളാർ പാനൽ സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് കാടുകുറ്റി സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് വടകര സ്വദേശി മങ്ങോട്ടുപറമ്പ് വീട്ടിൽ സഹദ് നഫീറിനെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി പോലീസ് സ്റ്റേഷനിലെ മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റിലായി എറണാകുളം ജില്ലാ ജയിലിൽ കഴിയുന്നതറിഞ്ഞ് കൊരട്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പണം വാങ്ങിയശേഷം സോളാർ പാനൽ ഘടിപ്പിച്ചു നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ വന്നതോടെയാണ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒരാളിൽ നിന്ന് 2 ലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് 1.9 ലക്ഷം രൂപയും ആണ് പ്രതി കൈക്കലാക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ