യുവാവിനെ മർദിച്ച സംഭവത്തിലെ പ്രതി പിടിയില്‍. പുത്തൻവേലിക്കര ചെമ്പിശേരി വീട്ടിൽ ഗോകുല്‍(30)നെയാണ് പുത്തൻവേലിക്കരയില്‍നിന്നു അറസ്റ്റ് ചെയ്തത്.ജാമ്യംനേടിയശേഷം ഒളിവില്‍ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാള പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ സജിൻ ശശി, എസ്‌ഐ ബെന്നി, ജിഎസ്‌സിപിഒ മാരായ ഉണ്ണികൃഷ്ണൻ, ജിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ