ബ്ലാങ്ക് ചെക്കുകള്‍ ഈടായി വാങ്ങി അമിത പലിശയ്ക്ക് പണം വായ്പയായി നല്‍കിയ കേസില്‍ കയ്പമംഗലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.കയ്പമംഗലം ബീച്ച് സ്വദേശി കാരയില്‍ വീട്ടില്‍ സുമനാണ് (47) പിടിയിലായത്. തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തൃശൂർ റൂറല്‍ ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, വിവിധ വ്യക്തികള്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെടുത്തു. കേരള മണി ലെൻഡേഴ്‌സ് ആക്‌ട് പ്രകാരമായിരുന്നു കേസ്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആർ.ബിജു, സബ് ഇൻസ്‌പെക്ടർ ടി.അഭിലാഷ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ പ്രിയ, പ്രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ