വഴിതർക്കത്തെ തുടർന്ന് പിതൃസഹോദരനെ ആക്രമിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ.
വലപ്പാട് കഴിമ്പ്രം സ്വദേശി മുളങ്ങിൽ വീട്ടിൽ നിഷിൽ (30) നെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു.കഴിമ്പ്രം മുളങ്ങിൽ വീട്ടിൽ രാജേന്ദ്രനാണ് പരിക്കേറ്റത്.ഇയാളുടെ സഹോദരൻ്റെ മകനാണ് പ്രതി. രണ്ടുവീട്ടുകാരും തമ്മിൽ വഴിതർക്കം നിലനിന്നിരുന്നു. വധശ്രമം ഉൾപ്പടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിഷിൽ.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ