Pudukad News
Pudukad News

മറ്റത്തൂരിൽ വയോധികരായ മാതാപിതാക്കളെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിൽ മകൻ അറസ്റ്റിൽ


മറ്റത്തൂരിൽ വയോധികരായ മാതാപിതാക്കളെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിൽ മകൻ അറസ്റ്റിൽ.മറ്റത്തൂർ ഐപ്പുട്ടിപ്പടി സ്വദേശി പാറപറമ്പിൽ വീട്ടിൽ സുരേഷ് (52)നെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.പാറപ്പറമ്പിൽ വീട്ടിൽ രാമു, ഭാര്യ വാസന്തി എന്നിവരെയാണ് ഇയാൾ ആക്രമിച്ചത്. മാതാപിതാക്കളെ ആക്രമിച്ച ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടേമുക്കാൽ പവൻ്റെ മാല ഇയാൾ എടുക്കുകയായിരുന്നു.പിന്നീട് മതിലകത്തുള്ള ധനകാര്യ സ്ഥാപനത്തിൽ മാല പണയപ്പെടുത്തി 20000 രൂപ വാങ്ങിയിരുന്നു.2020ൽ വാസന്തിയെ വെട്ടിപരിക്കേൽപ്പിച്ച കേസും ഇയാൾക്കെതിരെയുണ്ട്.
വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ കെ. കൃഷ്ണൻ, എസ്ഐ. ശ്രീനിവാസൻ, ജി.എ.എസ്.ഐ മനോജ്, ജി.എസ്.സി.പി.ഒ ബിജേഷ്,  സി.പി.ഒ. അബിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price