Pudukad News
Pudukad News

സ്കൂട്ടറിൽ വളർത്തുനായയെ കെട്ടിവലിച്ചു കൊണ്ടുപോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ


സ്കൂട്ടറിൽ 
വളർത്തുനായയെ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ യുവാവിനെ
അറസ്റ്റ് ചെയ്തു. വള്ളിശേരി സ്വദേശി അവിണിശേരി വീട്ടിൽ സനോജിനെയാണ് ഒല്ലൂർ പോലീസ് അറസ്റ്റ്‌ ചെയ്തത്. 
വ്യാഴാഴ്ച വൈകിട്ട് തൈക്കാട്ടുശേരി സെൻ്ററിലാണ് സംഭവം. ചെറുശേരി ഭാഗത്തു നിന്നു തൈക്കാട്ടുശേരിയിലേക്ക്  യുവാവ് നായയെ കെട്ടി വലിച്ച് കൊണ്ട് സ്കൂട്ടറിൽ വരുന്നത് കണ്ട് നാട്ടുകാർ തടയുകയായിരുന്നു. റോഡിൽ ഉരഞ്ഞ് നായയുടെ ശരീരം മുറിവേറ്റ് ചോര ഒഴുകുന്ന നിലയിലായിരുന്നു. ഏറെ ദൂരം റോഡിലൂടെ ഓടേണ്ടി വന്നതിനാൽ നായ അവശനിലയിലായിരുന്നു. യുവാവ് പരസ്പര വിരുദ്ധമായി കാര്യങ്ങൾ സംസാരിച്ചതോടെ നാട്ടുകാർ പൊലിസിനെ വിവരമറിയിച്ചു. എന്നാൽ പൊലിസ് എത്തുന്നതിനു മുൻപേ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
ഒരു കിലോമീറ്ററോളം നായയെ റോഡിൽ വലിച്ചതായാണ് സൂചന. 
നായ സംരക്ഷണ കേന്ദ്രമായ പോസ് അധികൃതരുടെ കീഴിലുള്ള
ഷെൽട്ടർ ഹോമിലേക്ക് മാറ്റി.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price